BREAKING NEWS
latest

728x90

header-ad

468x60

header-ad

കുടുംബാംഗങ്ങള്‍ക്കു വിസ അപേക്ഷിക്കല്

കുടുംബാംഗങ്ങള്‍ക്കു വിസ അപേക്ഷിക്കല്


ഭാര്യയുടെയും കുട്ടികളുടെയും പാസ്പോര്‍ട്ട് (കളര്‍) കോപ്പിയും ഒരു ഫോട്ടോയും (വെള്ള പശ്ചാത്തലത്തില്‍)

  അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്. നാട്ടിലെ യു.എ.ഇ എംബസിയുംڔയു.എ.ഇയിലെ വിദേശ മന്ത്രാലയവും (ഫോറിന്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തിയിരിക്കണം.
  കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് നാട്ടിലെ യു.എ.ഇ എംബസിയുംڔയു.എ.ഇയിലെ വിദേശ മന്ത്രാലയവും (ഫോറിന്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തിയിരിക്കണം.

  വിസ അപേക്ഷകന്‍റെ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് (കളര്‍), എമിറേറ്റ്സ് ഐ.ഡി
  ശമ്പളം തെളിയിക്കുന്ന കരാറിന്‍റെ പകര്‍പ്പ് (3000+അക്കമഡേഷനോ അല്ലെങ്കില്‍ 4000 ദിര്‍ഹം ശമ്പളമോ വേണമെന്നാണ് നിയമം)
  വിസ ഫീസ്-360 ദിര്‍ഹം (ടൈപ്പിംഗ് നിരക്കുകള്‍ പുറമേ)

  ഫയല്‍ ഓപ്പണിംഗ് ചാര്‍ജ് 220 ദിര്‍ഹം ഇമിഗ്രേഷന്‍ ഓഫീസില്‍അടക്കണം.

  താമസിക്കുന്ന ഫ്ളാറ്റിന്‍റെ വാടകകരാര്‍. ടെനന്‍സി കോണട്രാക്റ്റ് ലാന്‍റ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഈജാരി സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തതിന്‍റെ പകര്‍പ്പ് ഹാജറാക്കണം. ദുബൈക്ക് പുറത്ത് താമസിക്കുന്നവര്‍ക്ക് അതാത് എമിറേറ്റിലെ മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തിയ വാടകക്കരാറും വൈദ്യൂതി ബില്ലും.
  അപേക്ഷകന്‍റെ യഥാര്‍ഥ പാസ്പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നിവ ഇമിഗ്രേഷന്‍ ഓഫീസില്‍ കാണിക്കണം.

  അപേക്ഷകന്‍ പാര്‍ട്ണറോ ഇന്‍വെസ്റ്ററോ ആണെങ്കില്‍ ഓരോ കുടുംബാഗത്തിനും 3020 ദിര്‍ഹം ഇമിഗ്രേഷനില്‍ ഡെപ്പോസിറ്റ് ചെയ്യണം. വിസ ക്യാന്‍സല്‍ ചെയ്തതിന് ശേഷം തുക തിരിച്ച് ലഭിക്കും.

NEXT »

അഭിപ്രായങ്ങളൊന്നുമില്ല